ഇരുട്ട് മൂടി നിശബ്ദമായി അന്തരീക്ഷം; വലയ സൂര്യഗ്രഹണം കാണാന്‍ നാദാപുരത്തെത്തിയത് നൂറുകണക്കിന് പേര്‍

കോഴിക്കോട്: വലയ സൂര്യഗ്രഹണം കാണാന്‍ കോഴിക്കോട് നാദാപുരം പുറമേരിയില്‍ എത്തിയത് നൂറുകണക്കിന് ആള്‍ക്കാര്‍. നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുള്ള പ്രതിഭാസം കാണാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങശും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണിക്കൂറുകളോളമാണ് ജനങ്ങള്‍ വലയ സൂര്യഗ്രഹണം കാണാനായി കാത്തിരുന്നത്.

വടക്കന്‍ കേരളത്തിലാണ് ഇത്തവണ സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമാകുന്നത്. അതിനാല്‍ പ്രതിഭാസം കാണാനായി ആവശ്യമായ ഉപകരണങ്ങളുമായി നിരവധി പേര്‍ നേരത്തെ തന്നെ ഇവിടെ തമ്പടിച്ചിരുന്നു. വലയ സൂര്യഗ്രഹണത്തിന്റെ ഭാഗമായി വടകരയിലെ മിക്ക സ്ഥലങ്ങളിലും അന്തരീക്ഷം ഇരുട്ട് മൂടിയ അവസ്ഥയിലായി.

രാവിലെ 8.04 മുതലാണ് ഈ പ്രതിഭാസം ദൃശ്യമായി തുടങ്ങിയത്. 11 മണിവരെ ഇത് കാണാന്‍ കഴിയും. നഗ്നനേത്രങ്ങള്‍ കൊണ്ട് വലയസൂര്യഗ്രഹണം നോക്കിക്കാണരുതെന്ന് അധികൃതര്‍ അറിയിച്ചത്.

Exit mobile version