കരിങ്കൊടി പ്രതിഷേധം കേരളത്തിന് അപമാനകരം: നാടിന്റെ മാന്യത കളയരുതെന്ന് ബിഎസ് യെദ്യൂരപ്പ

തിരുവനന്തപുരം: കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തെ വിമര്‍ശിച്ച് ബിഎസ് യെദ്യൂരപ്പ. തനിക്ക് നേരേയുണ്ടായ കരിങ്കൊടി പ്രതിഷേധം കേരളത്തിന് അപമാനകരമാണ്. ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എല്ലാവരെയും കുറ്റം പറയാനില്ല. പ്രതിഷേധം നാടിന്റെ മാന്യത കളയുന്നതാവരുതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച കണ്ണൂരിലെത്തിയ യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു .കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് യെദ്യൂരപ്പയ്ക്ക് നേരേ പ്രതിഷേധമുണ്ടായത്.

ആദ്യം വാഹനവ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണു. തുടര്‍ന്ന് വാഹനവ്യൂഹം മറ്റൊരു ദിശയിലേക്ക് നീങ്ങി. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും യെദ്യൂരപ്പയുടെ വാഹനത്തിന്റെ അടുത്തെത്തി കരിങ്കൊടി കാണിച്ചു. ളത്.

കഴിഞ്ഞദിവസവും ചൊവ്വാഴ്ച രാവിലെയും തിരുവനന്തപുരത്തും യെദ്യൂരപ്പയ്ക്ക് നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ പോലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ബിജെപി നേതാക്കളുടെ ആക്ഷേപം. യെദ്യൂരപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് വളരെ കുറച്ച് പോലീസുകാര്‍ മാത്രമേ പഴയങ്ങാടിയില്‍ ഉണ്ടായിരുന്നുള്ളൂ.

പഴയങ്ങാടിയില്‍ യെഡിയൂരപ്പയെ തടഞ്ഞകേസില്‍ 23 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. എസ്എഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.

Exit mobile version