ഇനി ഒരാള്‍ കൂടി; തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ആറാമത്തെ ആളും പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ആറാമത്തെ ആളും പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വെച്ചാണ് പിടികൂടിയത്. ഇനി അവശേഷിക്കുന്നത് ആരാള്‍ കൂടിയാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

ചൊവ്വാഴ്ച രാത്രി 7.50 ആണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ മര്‍ദ്ദിച്ച് ചാടിപ്പോയത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. പോലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്. അതേ സമയം സംഭവ ദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ വലിയ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Exit mobile version