സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട; എംഎ നിഷാദ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ് രംഗത്ത്. സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് നിഷാദ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ എംഎ നിഷാദ് അദ്ദേഹത്തിന്റെ പ്രതികരണമറിയിച്ചത്. ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,അരാജകത്തിലേക്ക് നീങ്ങുന്നു. പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണെന്നും .സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയാണ് നാം കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുറച്ചേറെ പറയാനുണ്ട്…
ഇപ്പോള് പറഞ്ഞില്ലെങ്കില്‍ പിന്നെയെപ്പോള്‍ പ്രിയരേ…ഈ മുഖ പുസ്തക സൗഹൃദ കൂട്ടത്തില്‍,വ്യത്യസ്ത മത വിഭാഗത്തിലും വിവിധ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്…എന്റെ ശരികള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റുകളാകാം..തിരിച്ചും…അങ്ങനെ തന്നെ…ശരികളിലും,തെറ്റുകളിലും യോജിച്ചും അല്ലാതെയും,ആരോഗ്യപരമായ സംവാദങ്ങളിലൂടേയും നാം മുന്നോട്ട് പോയിരുന്നു.നാളിത് വരെ…എന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്ന വിഷയം ചര്‍ച്ച ചെയ്ത് തുടങ്ങിയത് മുതല് ചിലരുടെ ഭാഗത്ത് നിന്നും പ്രകടമായ മാറ്റങ്ങള് നമുക്ക് കാണാന് സാധിക്കും…

അത്തരക്കാര്‍ക്ക് എന്നും ഒറ്റുകാരുടെ മുഖമാണ്..ശബ്ദമാണ്…ചരിത്രം അവരെ തിരിച്ചറിയാന് സഹായിച്ചിട്ടുമുണ്ട്…ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,അരാജകത്തിലേക്ക് നീങ്ങുന്നു. പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും…സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത നാം കാണുന്നു..എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വര്‍ഗ്ഗം….മാധ്യമങ്ങളെ,വരുതിയില്‍ വരുത്താന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍..എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും,മഹാഭൂരിപക്ഷം വിശ്വസിക്കുന്നതും) അധികാരത്തിലെത്തിയ സംഘപരിവാര് കൂട്ടങ്ങളുടെ ഹുങ്കിന്റെ മകുടോദാഹരണങ്ങളാണ്…

ഫാസിസ്റ്റുകള്‍ എന്നും ഭീരുക്കളാണ്…ചരിത്രം പഠിപ്പിച്ചതും അത് തന്നെ…ഗുജറാത്തുകാരായ രണ്ട് ഗോസായികള്‍ നടത്തുന്ന ഭീകരവാഴ്ചയെ പിന്തുണക്കുന്നവരില്‍ നിഷ്പക്ഷരെന്നും വിദ്യാസമ്പന്നരെന്നും ഊറ്റം കൊളളുന്ന നമ്മുടെ നാട്ടിലുളള ചിലരുമുണ്ടെന്നറിയുമ്പോളാണ്,അതിന്റെ തീവ്രതയും,ഭീകരതയും നാം മനസ്സിലാക്കേണ്ടത്…ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു വിഡ്ഢിത്തം വിളമ്പുന്നവരുടെ മാനസ്സികാവസ്ഥയിലേക്ക് ചിലര്‍ ചുരുങ്ങുന്നത് കാണുമ്പോള്‍ അവരോട് പുച്ഛത്തേക്കാളേറെ സഹതാപമാണ് തോന്നുന്നത്…

ഗള്‍ഫ് നാടുകളിലിരുന്ന് ഈ സംഘി കൂട്ടങ്ങളുടെ ചെയ്തികള്‍ക്ക് ഓശാന പാടുന്നവരും വര്‍ഗ്ഗീയ മനസ്സുമായി രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തെ പുച്ഛിക്കുന്നവരും ഈ കൂട്ടത്തിലുണ്ട് എന്നുളളത് ഒരു അദ്ഭുതമേ അല്ല. കാരണം, നാളിതുവരെ അവര് കാത്തിരുന്നത് ഇത്തരം വര്‍ഗ്ഗീയവാദികളുടെ ഭരണം തന്നെ…മാളത്തില്‍ നിന്നും ഈ വിഷജന്തുക്കള്‍ തല നീട്ടി പുറത്തിറങ്ങീയതും ഈ സംഘികാലത്തിന്റെ പ്രത്യേകതയാണ്…

നോട്ട് നിരോധനത്തേ തുടര്‍ന്ന് കളളപ്പണക്കാരെല്ലാം പിടിയിലാവുമെന്ന് അവര്‍ വിശ്വസിച്ചു. മുഖപുസ്തകത്തില്‍ അവര് വീറോടെ അധ്യായങ്ങള്‍ രചിച്ചു. വീരശൂരപരാക്രമിയായ നരേന്ദ്രന്റെ അപദാനങ്ങള്‍ പാടി നടന്നു. അവസാനം എന്തായി എന്ന് ചോദിക്കരുത്…കാരണം കഥയില്‍ ചോദ്യം പാടില്ല..വിലക്കയറ്റവും കര്‍ഷക ആത്മഹത്യവും പെരുകി…ഈ മൗനീബാവകള്‍ മൗനം പാലിച്ചു…
ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ അവര്‍ തുളളിച്ചാടി…അവരുടെ നരേന്ദ്രനെ അവര്‍ പുകഴ്ത്തി…അബുദാബിയില്‍ ക്ഷേത്രം നിര്മ്മിക്കാന്‍ ഷെയ്ക്ക് തീരുമാനിച്ചപ്പോള്‍,അതിനെ പ്രകീര്‍ത്തിച്ച് കൊണ്ട് ഇത്തരം നപുംസകങ്ങള്‍ മുഖപുസ്തകത്തില്‍ കുറിച്ചു.മതസൗഹാര്‍ദ്ദവും മതേതരത്വവും എന്ന രണ്ട് വാക്കുകള്‍ അവരുടെ വിരല്‍തുമ്പില്‍ എത്തി…ഇംഗ്‌ളീഷില്‍ selected words എന്ന് പറയും…ഇത്തരം ,വിഷങ്ങള്‍ തന്നെയാണ് ഈ നാടിന്റെ ശാപം…

നരേന്ദ്രന്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളില് വന്ന് തൊഴിലെടുക്കാനും, നോട്ട് നിരോധനം മൂലം സമ്പത്തിക നേട്ടം കൈവരിച്ച (സംഘികളുടെ ഭാഷയില്‍) നമ്മുടെ രാജ്യത്ത് വന്ന് മുതല്‍ മുടക്കാനുമൊന്നും ഈ വര്‍ഗ്ഗത്തോട് പറയരുതേ…കാരണം അവര്‍ ദേശസ്‌നേഹികളാണ്…മാലിന്യങ്ങള്‍ എപ്പോഴും മാലിന്യങ്ങള്‍ തന്നെയാണ്…നാം അതെടുത്ത് മടിയില്‍ വെക്കാറില്ല…വലിച്ചെറിയുകയോ കുഴിച്ച് മൂടുകയോ ആണ് ചെയ്യാറ്…അത് പോലെ ഈ സമൂഹത്തിലെ ഏറ്റവും വലിയ മാലിന്യങ്ങളായ ഇത്തരം വര്‍ഗ്ഗീയ കോമരങ്ങളെ ഈ നാട്ടില്‍ നിന്നും വലിച്ചെറിയുക തന്നെ ചെയ്യണം…

നമ്മള്‍ ഹിന്ദുക്കളും മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദര്യത്തോടേയും സന്തോഷത്തോടേയും ഇവിടെ കഴിയണമെങ്കില്‍,ഈ ഭീരുക്കളെ ഈ രാജ്യദ്രോഹികളെ അകറ്റി നിര്‍ത്തുക തന്നെ ചെയ്യണം..മുസ്‌ളീമിന്റെ രാജ്യസ്‌നേഹത്തേ പറ്റി ചോദ്യങ്ങളെറിയുന്ന സംഘികളോട് ഇന്ത്യാഗേറ്റിലെ രക്തസാക്ഷി മണ്ഡപത്തിലെഴുതിരിക്കുന്ന പേരുകളൊന്ന് വായിക്കണമെന്നപേക്ഷിക്കുന്നു.സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ലുപോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത, വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട..

മാധ്യമങ്ങളോടൊരു അപേക്ഷ…ഞങ്ങളുടെ,സ്വീകരണമുറിയിലെ ടിവിയില്‍ ഇവന്റെയൊക്കെ,വിഡ്ഢിത്തം വിളമ്പുന്ന വര്ഗ്ഗീയവിഷം ചീറ്റുന്ന മുഖം പ്രദര്‍ശിപ്പിക്കാതിരിക്കുക…
ഇന്നലെ ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ പടിക്കല്‍ നിന്ന് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥമായ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരാള്‍ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ..ചന്ദ്രശേഖര ആസാദ്…നിങ്ങളെ പോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്..നാം ഒന്നാണ്…നമ്മുടെ രാജ്യവും…ലാല്‍ സലാം…നീല്‍ സലാം..!

Exit mobile version