അറുതിയില്ലാതെ പീഡനം; കോട്ടയത്ത് 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് 11 വയസുകാരിക്ക് രണ്ടാനച്ഛനില്‍ നിന്നും പീഡനം. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയതു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്.

കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കോട്ടയത്ത് സമാനമായ സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും അരങ്ങേറിയിരുന്നു. കോട്ടയം പൊന്‍കുന്നത്ത് സമാനമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛന്‍ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്‌കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തിറഞ്ഞത്.

Exit mobile version