പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കെ മുരളീധരന്‍

പാലക്കാട്: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയുന്നു. ഈ കാരണം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് നിന്ന് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

അതേസമയം നിലവില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ല. എന്നാല്‍ ദേശീയ തലത്തില്‍ ഇടതു പക്ഷത്തോട് ചേര്‍ന്ന് സമരം തുടരുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. യുഎപിഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Exit mobile version