കെഎം ഷാജിയുടെ അപ്പീല്‍ ഉടന്‍ പരിഗണിക്കില്ല, നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാം..!എംഎല്‍എ ആനുകൂല്യങ്ങള്‍ ലഭിക്കില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയതെന്നാരോപിച്ച് അഴീക്കോട് എംഎല്‍എകെഎം ഷാജിയെ അയോഗ്യനാക്കിയ നടപടിയില്‍ അദ്ദേഹത്തിന്റെ അപ്പീല്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാമെന്ന് കോടതി പറഞ്ഞു. അതേസമയം സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ ഷാജിക്കെതിരെ മത്സരിച്ച എംവി നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പിഡി രാജന്റെ വിധി. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നികേഷ്‌കുമാറിനു കെഎം ഷാജി 50,000 രൂപ കോടതിച്ചെലവു നല്‍കണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മല്‍സരങ്ങളിലൊന്നായിരുന്നു ഷാജി-നികേഷ് പോരാട്ടം.

അയോഗ്യത 2 വകുപ്പുകളില്‍

ജാതി, മതാടിസ്ഥാനത്തില്‍ വോട്ടു തേടുകയോ എതിര്‍സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകയോ ചെയ്യുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പനുസരിച്ചു ക്രമക്കേടാണ്. സത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് വ്യക്തിഹത്യാപരമായ ലഘുലേഖകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചതു 123 (4) വകുപ്പനുസരിച്ചു ക്രമക്കേടാണ്. ഈ 2 വകുപ്പുകള്‍ പ്രകാരമാണു ഷാജിക്കെതിരെ നടപടി. അതേസമയം, മതവിശ്വാസത്തില്‍ ഇടപെട്ട്, ദൈവകോപമോ ആത്മീയവിലക്കോ ഉണ്ടാകുമെന്ന തരത്തില്‍ ഭീഷണി/സമ്മര്‍ദ്ദം ചെലുത്തിയാല്‍ ബാധകമാകുന്ന 123 (2) എ (രണ്ട്) വകുപ്പ് ഇവിടെ ബാധകമല്ലെന്നു കോടതി വ്യക്തമാക്കി.

Exit mobile version