പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന എല്ലാ നല്ല മനസുകളെയും തോല്‍പ്പിച്ച് വീണ്ടും കൈയ്യടി, ഏജ്ജാതി പ്രതികരണം; സുഡാനി ടീമിനെ പരിഹസിച്ച് ഹരീഷ് പേരടി

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചത്.

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച സുഡാനി ടീമിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പരിഹാസം ഉന്നയിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കെയ്യടികള്‍ക്ക് മാത്രമായി അവര്‍ഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണെന്നും അദ്ദേഹം കുറിച്ചു.

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചത്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരിഹസിച്ച് ഹരിഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

IFFK യിലെ പാവപ്പെട്ട സിനിമക്കാരുടെ…സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ…അവസരം ഇല്ലാതാക്കിയിട്ട് …അവിടെ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കൈയ്യടികള്‍ക്ക് മാത്രമായി അവര്‍ഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു…..(അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്‌സോഫീസ് കൈയ്യടികള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിര്‍ക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോല്‍പ്പിച്ച് വിണ്ടുംകൈയ്യടി …ഏജ്ജാതി പ്രതികരണം…നിങ്ങളോട് തിലകന്‍ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു…’കത്തി താഴെയിടെടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാന്‍…..

Exit mobile version