വീട്ടുമുറ്റത്ത് 38 ചേരക്കുഞ്ഞുങ്ങളെ അടവെച്ച് വിരിയിച്ചു..! നാട്ടില്‍ ഹീറോ ആയി അബ്ബാസ്

കാരമ്പത്തൂര്‍: കൈപ്പുറം അബ്ബാസിന് പാമ്പുപിടിത്തം ഒരു വിനോദമാണ്. ഇതാ അബ്ബാസിന്റെ ജീവിതത്തില്‍ പുതിയ ഒരു വിനോദം കൂടി പിറവിയെടുത്തിരിക്കുന്നു. പാതയോരത്തെ മാളത്തില്‍ നിന്നു കണ്ടെത്തിയ പാമ്പിന്‍ മുട്ടകള്‍ വിരിയിച്ച് 38 ചേരക്കുഞ്ഞുങ്ങള്‍ പുറത്ത് വന്നു. തന്റെ വീട്ടുമുറ്റത്തു തന്നെയാണ് അടവച്ചത് ശേഷം ഒരുമാസത്തിനകം ചേരക്കുഞ്ഞുങ്ങള്‍ പുറത്ത് വന്നു.

ഒക്ടോബര്‍ 18ന് കാരമ്പത്തൂര്‍ അങ്ങാടിക്കു സമീപം പാതയോരത്തെ മതിലിലിനടുത്താണ് നാട്ടുകാര്‍ മുട്ടകള്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അബ്ബാസ് മതില്‍ പൊളിച്ചു മുട്ടകള്‍ പുറത്തെടുത്തു. ഇതു ചേരയുടെ മുട്ടയാണെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുട്ടകള്‍ പിന്നീട് തന്റെ വീട്ടില്‍ എത്തിച്ച് അടവയ്ക്കുകയായിരുന്നു.

എന്നാല്‍ കുഞ്ഞുങ്ങള്‍ പുറത്ത് വന്നപ്പോള്‍ താന്‍ അതീവ സന്തോഷത്തിലായിരുന്നു എന്ന് അബ്ബാസ് പറയുന്നു. കുഞ്ഞുങ്ങളെ പിന്നീട് വനത്തില്‍ കൊണ്ടുപോയി വിട്ടു. ഇത് ഏഴാംതവണയാണ് അബ്ബാസ് പാമ്പിന്‍മുട്ടകള്‍ വിരിയിക്കന്നത്. മലമ്പാമ്പ്, മൂര്‍ഖന്‍, കുരുടി, ചേര എന്നിവയുടെ മുട്ടകളാണ് വിരിയിച്ചത്.

Exit mobile version