നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

ദുബായിയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. മൂന്നേകാല്‍ കിലോ സ്വര്‍ണ്ണം തരി രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടി. വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ദുബായിയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരി വഴി അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് മലപ്പുറം സ്വദേശിയെ പിടികൂടിയിരുന്നു. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ഇയാളുടെ പക്കലില്‍ നിന്ന് പിടികൂടിയത്.

Exit mobile version