കഴുത്ത് പിടിച്ചപ്പോള്‍ ദേഹത്തേക്ക് പുളഞ്ഞു; കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കുന്ന വീഡിയോ വൈറല്‍

തൃശ്ശൂര്‍; കിണറ്റില്‍ വീണ മലമ്പാമ്പിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. തൃശ്ശൂര്‍ യുവഫോറസ്റ്റ് ഓഫീസറാണ് കിണറ്റില്‍ വീണ മലമ്പാമ്പിനെയാണ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചത്.

കൈപ്പറമ്പ് പുത്തൂര്‍ ഗുലാബി നഗറിലാണ് സംഭവം. വീട്ടിലെ കിണറ്റിലാണ് പാമ്പ് വീണത്. വെള്ളത്തില്‍ ഉള്ള പാമ്പിനെ പുറത്തെത്തിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. പാമ്പിന്റെ കഴുത്ത് പിടിച്ചപ്പോള്‍ അത് യുവാവിന്റെ ദേഹത്തേക്ക് പുളഞ്ഞ് കയറി.

എന്നാല്‍ പിടിവിടാതെ യുവാവ് ഒരു കൈയ്യില്‍ പാമ്പും മറു കൈയില്‍ കയറും പിടിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് വീണ്ടും കിണറ്റിലേക്ക് തന്നെ വീണു. തുടര്‍ന്ന് കൈയിലെ പാമ്പിനെ പിടി വിടാതെ തിരിച്ച് കരയിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.

ഷിജോ കെഎം എന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. ‘ആ ഫോറസ്റ്റ് ഓഫീസര്‍ ഒരു ഹീറോ തന്നെ, അഭിനന്ദിക്കുന്നു’ എന്നും വീഡിയോക്ക് ഒപ്പം ചേര്‍ത്ത കുറിപ്പിന്റെ അവസാന ഭാഗത്തുണ്ട്.

Exit mobile version