അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതായി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു.

അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ധിപ്പിച്ചത്.

നേരത്തെ, അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 500 രൂപയും ഹെല്‍പ്പര്‍മാരുടേത് 300 രൂപയും ആയിരുന്നു. പിണറായി സര്‍ക്കാരാണ് 1000 രൂപയും 600 ആക്കി വര്‍ധിപ്പിച്ചത്. നിലവിലെ പെന്‍ഷന്‍ തുകയുടെ 100 ശതമാനമാണ് വര്‍ധനവ് വരുത്തിയത്. ഇതോടെ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ 200 ശതമാനം വര്‍ധനവാണ് വരുത്തിരിക്കുന്നത്.

Exit mobile version