ചുമരില്‍ വരച്ച് വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് ചായം കലക്കി നല്‍കി അധ്യാപകര്‍; ഈ വിദ്യാര്‍ത്ഥി-അധ്യാപക ബന്ധത്തിലൂടെ പുതുജീവന്‍ വച്ച് ഒരു സ്‌കൂള്‍- വീഡിയോ

തൃശ്ശൂര്‍; വൃത്തിയായി പഠിക്കണമെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍ ഒരു സ്‌കൂളിനെ ഒന്നടങ്കം വൃത്തിയാക്കി പഠിച്ച വിരുതന്‍ന്മാരാണ് തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. പൊളിഞ്ഞ ഒരു മതിലിനെ, ഭിത്തിയിലെ ഒരു വിള്ളലിനെപ്പോലും എങ്ങനെ ക്രിയേറ്റീവായി ഉപയോഗിക്കാമെന്ന് കാണിച്ചു തരികയാണ് ഈ വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്കൊപ്പം അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൂടി ചേര്‍ന്നപ്പോള്‍ തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുങ്ങിയിരിക്കുന്നത് കാഴ്ചയുടെ വിസ്മയമാണ്.

Exit mobile version