മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; അപകട മരണമാണെന്ന് സംശയം

തൃശ്ശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃശ്ശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. മകന്‍ കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും കിണറ്റില്‍ അകപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് 6.15 ഓടെയാണ് ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം.

എന്നാല്‍ സംഭവം കണ്ടവര്‍ ആരുമില്ല. പ്രദേശവാസികളാണ് പിന്നീട് ഇരുവരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Exit mobile version