ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ പങ്കാളിയാവാന്‍ രാഹുല്‍ ഇന്ന് കൊച്ചിയില്‍

കൊച്ചി: രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. വൈകീട്ട് ഏഴോടെ കണ്ണൂരില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി 7.30-ന് അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിയിലെത്തുമെന്നും.

ബിപിസിഎല്‍ തൊഴിലാളികളുമായും തുടര്‍ന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ഒന്നര മണിക്കൂറോളം സമര പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

രാത്രിയോടെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ ആറ് മണിയോടെ ഡല്‍ഹിയ്ക്ക് മടങ്ങും.

Exit mobile version