വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ച് വരുമെന്ന് കെസി വേണുഗോപാല്‍

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് വരുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും അദ്ദേഹത്തിന്റെ തിരിച്ച് വരവ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ട് പോവാന്‍ അനുയോജ്യന്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്ന് വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി മടി കാണിക്കാറില്ല. വൈകാതെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുള്ള ചുമതല രാഹുല്‍ ഏറ്റെടുക്കും എന്നാണ് വിശ്വാസമെന്നും വേണുഗോപാല്‍ പറഞ്ഞു.

Exit mobile version