റാന്നി സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ല; അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട റാന്നി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

എസ്‌ഐ ജോര്‍ജ് കുരുവിളയുടെ അച്ഛനാണ് മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ മൂന്നു ദിവസം ആയി കാണുന്നില്ല എന്നാണ് പരാതി.

ഇദ്ദേഹത്തിന്റെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version