പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീളുന്നു; നാളത്തെ ചര്‍ച്ചയില്‍ ഷെയ്ന്‍ നിഗം എത്തില്ലെന്ന് സൂചന

കൊച്ചി: ഷെയ്ന്‍ നിഗത്തിന് സിനിമയിലുള്ള വിലക്ക് നീക്കന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളും നടനും നടത്താനിരുന്ന ചര്‍ച്ച നീളുന്നു. നടന്റെ അമ്മയുടെ പരാതി പ്രകാരം താരസംഘടനയായ അമ്മ പ്രശ്‌നത്തില്‍ ഇടപ്പെടാന്‍ തെയ്യാറായെങ്കിലും നടന്‍ ഇതുവരെ അമ്മ ഭാരവാഹികളെ കണ്ടിട്ടില്ല. അതേ സമയം ഷെയ്‌ന് നിഗം ഇപ്പോള്‍ അജ്മീറിലാണുള്ളതെന്നും വെള്ളിയാഴ്ച മാത്രമേ കൊച്ചിയിലെത്തൂ എന്നുമാണ് അമ്മ ഭാരവാഹികള്‍ക്ക് ലഭിച്ച വിവരം.

അതേസമയം ഷെയ്‌നിന് സിനിമയില്‍ നിന്നുമുള്ള വിലക്ക് നീക്കാനുള്ള ശ്രമത്തിലാണ് താര സംഘടനയായ അമ്മ. ഇതിന് മുന്നോടിയായി മറ്റന്നാള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനും താരുമാനിച്ചിരുന്നു.

എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്പ് ഷെയ്ന്‍ നിഗം തങ്ങളെ നേരിട്ട് കാണണമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു ഷെയ്‌ന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ചിത്രീകരണം നിലച്ച വെയില്‍, ഖുര്‍ബാനി സിനിമകളും ഡബ്ബിംഗ് മുടങ്ങിയ ഉല്ലാസവും പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്‌നില്‍ നിന്നും നേരിട്ട് വാങ്ങിയെടുക്കുകയായിരുന്നു ലക്ഷ്യം. നടന്‍ നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നാണ് ലഭിച്ച വിവരം.

Exit mobile version