വൈക്കത്ത് ഉടമസ്ഥനെയടക്കം ഏഴുപേരെ വളര്‍ത്തുനായ കടിച്ചു

കോട്ടയം; വളര്‍ത്തുനായയുടെ കടിയേറ്റ് ഏഴുപേര്‍ക്ക് പരിക്ക്. വൈക്കത്ത് വീട്ടിലെ വളര്‍ത്തുനായയാണ് ഏഴുപേരെ കടിച്ചത്. വെച്ചൂര്‍ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഉടമസ്ഥനെ അടക്കം ഏഴുപേരെയാണ് നായ കടിച്ചത്.

രാജീവ് ഗാന്ധി കോളനിയിലെ രാജു വളര്‍ത്തുന്ന നായയാണ് കടിച്ചത്. ഇയാളുടെ ഭാര്യ ശ്യാമളക്കും നായയുടെ കടിയേറ്റു. വീട്ടില്‍ നിന്നും ഇരുവരേയും കടിച്ചതിന് പിന്നാലെ കട്ടിലില്‍ കിടക്കുകയായിരുന്ന 80 കാരിയായ ശ്യാമളയുടെ മാതാവിനേയും നായ കടിച്ചു. തുടര്‍ന്ന് അയല്‍വക്കത്തെ വീട്ടിലെത്തി എട്ടു വയസുകാരനേയും കടിച്ച് പരുക്കേല്‍പ്പിച്ചു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്തെ ആടുകളേയും പൂച്ചകളേയും കടിച്ചു മുറിവേല്‍പ്പിച്ച നായ നിരവധി കോഴികളേയും കൊന്നു. പ്രദേശത്ത് പരിഭാന്ത്രി പരത്തി പാഞ്ഞ നായയെ നാട്ടുകാര്‍ പിടികൂടി ഇരുമ്പുകുട്ട കൊണ്ട് മൂടിയിട്ടിയിരിക്കുകയാണ്. പേവിഷബാധയുണ്ടെന്ന് സംശയം ഉള്ളതിനാല്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി

Exit mobile version