തോട്ടില്‍ വീണ് രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു; സംഭവം വൈക്കത്ത്

കോട്ടയം: വൈക്കത്ത് വീടിന് സമീപത്തെ തോട്ടില്‍ വീണ് രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. തോട്ടകം സ്വദേശി സൂരജ് അമൃത ദമ്പതികളുടെ മകന്‍ ആരുഷ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടത്.

നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

Exit mobile version