ഇന്നും ഗുരുവായൂര്‍ കണ്ണന് മുന്നില്‍ കലാകാരന്മാര്‍ക്ക് ജാതിഭൃഷ്ട്..! കോടതിയെ സമീപിക്കാനൊരുങ്ങി കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്

ഗുരുവായൂര്‍: നൂറ്റാണ്ടുകള്‍ പലതും കഴിഞ്ഞിട്ടും ഇന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടുളളതായി കലാകാരന്‍മാരുടെ പരാതി. ക്ഷേത്രത്തിനകത്ത് മേല്‍ ജാതിയില്‍പെട്ട വാദ്യകലാകാരന്‍മാര്‍ക്ക് മാത്രമാണ് അവസരമുളളത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്.

നായര്‍ മുതല്‍ താഴോട്ടുളള വിഭാഗക്കാര്‍ക്കൊന്നും ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല. വിശേഷാവസരങ്ങളില്‍ പോലും ക്ഷേത്രങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കും കലാകാരന്‍മാരെ ക്ഷണിച്ചുകൊണ്ടുവരുന്നത് ജാതി സമവാക്യങ്ങള്‍ നോക്കിയാണ്.

കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്. 301 കലാകാരന്‍മാരുടെ പ്രമാണിയായി മൂന്നരമണിക്കൂര്‍ വാദ്യപ്രകകടനം നടത്തി ലിംക ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണക്കാക്കാത ദളിത് വിഭാഗത്തില്‍ പെട്ട തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറഞ്ഞു.

പലവട്ടം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസ് വ്യക്തമാക്കി.

Exit mobile version