തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; എസ്‌ഐക്കെതിരെ പോക്‌സോ കേസ്

ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ ക്‌സെടുത്തത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ ക്‌സെടുത്തത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പോലീസ് സജീവ് കുമാറിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. എസ്‌ഐ ഇപ്പോള്‍ ഒളിവിലാണ്.

Exit mobile version