വ്യാജ ലോട്ടറി വില്‍പന തടയാന്‍ ക്യു ആര്‍ കോഡ്; ജനുവരി ഒന്ന് മുതല്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് വ്യാജ ലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. വ്യാജ ലോട്ടറി വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ ക്യു ആര്‍ കോഡ് പദ്ധതി നിലവില്‍ വരുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പദ്ധതി നടപ്പാകുന്നതോടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല് ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാം.

സംസ്ഥാനത്ത് വ്യാജ ലോട്ടറി വില്‍പ്പന വ്യാപകമാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

Exit mobile version