ഓടുന്ന ബസിന് ഒപ്പം നടന്ന് ഡ്രൈവര്‍! ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

വിനോദയാത്രയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനെത്തിയ ടൂറിസ്റ്റ് ബസ്സ് സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കൊല്ലം: വിനോദയാത്രയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനെത്തിയ ടൂറിസ്റ്റ് ബസ്സ് സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അഞ്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്‌നാട്ടിലെ ഒരു മൈതാനത്ത് വച്ചാണ് അഭ്യാസ പ്രകടനം. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

രണ്ട് സംഭവങ്ങളാണ് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊട്ടാരക്കയില്‍ വിനോദയാത്രാ സംഘത്തെ കൊണ്ടുപോകാനെത്തിയ ബസുമായി സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി.

ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ രഞ്ജുവിന്റെ ലൈസന്‍സ് പിടിച്ചെടുത്തു. താല്‍കാലികമായി ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. ടൂറിസ്റ്റ് ബസിനൊപ്പം കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികളും അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സ്‌കൂളിലെ കുട്ടികളൊന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിദ്യാധിരാജ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.

Exit mobile version