കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

കാര്‍ട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരിക്കല്‍ക്കൂടി ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കോര്‍ട്ടോസാറ്റ്-3 ഉപഗ്രഹവും ഒപ്പം അമേരിക്കയുടെ ഒരു ഡസനിലധികം ചെറു ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി-സി47ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒക്ക് അഭിനന്ദനങ്ങള്‍. അതിനൂതനമായ കോര്‍ട്ടോസാറ്റ്-3 ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ് ശേഷിയുള്ളതാണ്. ഐഎസ്ആര്‍ഒ ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി കുറിച്ചു.

ഇന്ന് രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് 2നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3ന് സാധിക്കും. കാലാവസ്ഥ മാപ്പിംഗ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.

Exit mobile version