സ്‌കൂളോ അതോ പാമ്പ് മാളങ്ങളോ? സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടി, സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍ ഒളരി യുപി സ്‌കൂളില്‍ നിന്നാണ് പാമ്പിന് പിടികൂടിയത്. വന്യ ജീവി ഉദ്യോഗസ്റ്റര്‍ സ്‌കൂളിലെത്തിയാണ് പാമ്പിനെ പിടികൂടിയത്

തൃശ്ശൂര്‍: സ്‌കൂള്‍ കെട്ടിടങ്ങള്‍ പാമ്പുകളുടെ മാളങ്ങളാകുന്നു. തൃശ്ശൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടി. ടീച്ചര്‍മാരുടെ മുറിയില്‍ നിന്നാണ് അണലിയെ പിടികൂടിയത്. തൃശ്ശൂര്‍ ഒളരി യുപി സ്‌കൂളില്‍ നിന്നാണ് പാമ്പിന് പിടികൂടിയത്. വന്യ ജീവി ഉദ്യോഗസ്റ്റര്‍ സ്‌കൂളിലെത്തിയാണ് പാമ്പിനെ പിടികൂടിയത്. അതേസമയം തൃശ്ശൂര്‍ ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റു.

ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി.

വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ഉള്ള സ്‌കൂളുകളില്‍ ജാഗ്രത പാലിക്കുന്നതിന് ഇടയിലാണ് സമാനമായ സംഭവങ്ങള്‍ സ്‌കൂളുകളില്‍ അരങ്ങേറുന്നത്.

Exit mobile version