സ്ത്രീകള്‍ ഉള്‍പ്പടെ പത്തോളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി; നടുക്കുന്ന സംഭവം വയനാട്ടില്‍

വയനാട്; ബത്തേരിയില്‍ യുവാവിന് നേരെ ആക്രമണം. ബത്തേരി സ്വദേശി വാകേരി നിരപ്പേല്‍ സത്യപ്രകാശിനെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ പത്തുപേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് വാകേരിയില്‍ വെച്ച് ഒരുകൂട്ടമാളുകള്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദനമേറ്റ സത്യപ്രകാശിന്റെ ഇടത് കൈഒടിഞ്ഞു. സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി മീനങ്ങാടി പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുമെന്ന് പ്രകാശിന്റെ ഭാര്യ അറിയിച്ചു.

Exit mobile version