ക്ലാസ് മുറിയില്‍ പമ്പുകടിയേറ്റ് വിദ്യര്‍ത്ഥിനി മരിച്ച സംഭവം; ഡോക്ടറുടെ വാദം തളളി കളക്ടറും ഡിഎംഒയും, ഷെഹലയ്ക്ക് നല്‍കാന്‍ ആന്റിവെനം ഉണ്ടായിരുന്നു

പാമ്പുകടിയേറ്റ ഷഹലയെ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു

ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കാന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ ആന്റിവെനം ഇല്ലായിരുന്നു എന്ന ആരോപണം തള്ളി ജില്ല മെഡിക്കല്‍ ഓഫീസറും ജില്ല കളക്ടറും രംഗത്ത്. വയനാട്ടിലെ എല്ലാ പ്രധാന ആശുപത്രികളിലും ആന്റിവെനം ആവിശ്യത്തിനുണ്ടെന്ന് ജില്ല കളക്ടര്‍ ഡോ അദീല അബ്ദുള്ള പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

അതേസമയം പാമ്പുകടിയേറ്റ് എത്തിയ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച വിവരം പോലും ആളുപത്രി സുപ്രണ്ടിനെ അറിയിച്ചിട്ടില്ലെന്നും ഡ്യൂട്ടി ഡോക്ടര്‍ കനത്ത വീഴ്ചയാണ് വരുത്തിയതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയില്‍ ആന്റിവെനം സ്‌റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതിവെഷം നല്‍കിയതിന് ശേഷം ആവശ്യമുള്ള വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നായിരുന്നെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഷെഹ്ലയുടെ പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ജിസ പറഞ്ഞത്.

എന്നാല്‍ ജിസയുടെ വാദത്തെ ജില്ല കളക്ടര്‍ പാടെ തള്ളി. പാമ്പുകടിയേറ്റ ഷഹലയെ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പാമ്പുകടിയേറ്റു എത്തുന്ന മുതിര്‍ന്ന ഒരാള്‍ക്ക് 10 ഡോസ് ആന്റിവെനമാണ് ആദ്യം കൊടുക്കുന്നത്. കൂടുതല് ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു എന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം ബത്തരി താലൂക്ക് ആശുപത്രിയില്‍ വെന്റിലറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡോ ജിസയുടെ വാദവും സൂപ്രണ്ട് തളളി. ആശുപത്രിയിലുള്ള രണ്ട് വെന്റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ രേണുക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പാമ്പുകടിയേറ്റ് ചികിത്സയെക്കെത്തിയത് 136 പാരാണെന്നും ഈ വര്‍ഷം 90 പേരും എത്തിയന്നെും എ്ന്നാല്‍ ഷെഹ്ലയുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള വീഴ്ച പറ്റിയതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിട്ടുണ്ടെന്നും ജെല്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Exit mobile version