സഹപാഠിയായ രജനികാന്തിന്റെ മകന് രാഷ്ട്രപതിയുടെ പുരസ്‌കാരം; ആശംസയുമായി മുകേഷ്

കൊല്ലം: സഹപാഠിയും സുഹൃത്തുമായ രജനികാന്തിന്റെ മകന് ലഭിച്ച പുരസ്‌കാരത്തിൽ സന്തോഷവും ആശംസയും പങ്കുവെച്ച് നടനും എംഎൽഎയുമായ മുകേഷ്. ഭിന്നശേഷിക്കാരായ ഔട്സ്റ്റാൻഡിങ് ക്രീയേറ്റിവ് അഡൽറ്റ് പേഴ്‌സൺസിനുള്ള രാഷ്ട്രപതി സമ്മാനിക്കുന്ന ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ രാകേഷ് രജനികാന്തിനെ അനുമോദിച്ചാണ് മുകേഷ് രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ലക്ഷ്മിനട സ്വദേശിയാണ് രാകേഷ്. കാഴ്ചയ്ക്ക് പരിമിതിയുള്ള രാകേഷ് മെന്റലി ചലഞ്ചടും, ഓട്ടിസ്റ്റിക്കുമായ യുവാവാണ്. അദ്ദേഹത്തിന്റെ പിതാവ് രജനികാന്ത് മുകേഷിന്റെ സുഹൃത്താണ്.

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് രാകേഷ് രജനികാന്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ മൂന്നിന് രാവിലെ ഒൻപത് മുപ്പതിന് ന്യൂഡൽഹിയിലെ പ്‌ളേനറി മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ രാകേഷിന് പുരസ്‌കാരം സമ്മാനിക്കും. എട്ട് ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന രാകേഷ് മൂന്നിലധികം ദേശീയ റെക്കോർഡ് ജേതാവാണെന്ന് മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആശംസകൾ, എന്റെ സഹപാഠിയും സുഹൃത്തുമായ രജനികാന്തിന്റെ മകന് രാഷ്ടപതിയുടെ അവാർഡ്.

രാകേഷ് രജനീകാന്തിന് ദേശീയ അവാർഡ്.

കൊല്ലം :കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന്റെ (മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് &എംപവർമെൻറ്) ഭിന്നശേഷിക്കാരായ ഔട്സ്റ്റാൻഡിങ് ക്രീയേറ്റിവ് അഡൽറ്റ് പേഴ്‌സൺസിനുള്ള നാഷണൽ അവാർഡ് കൊല്ലം ലക്ഷ്മിനട സ്വദേശി രാകേഷ് രജനീകാന്തിന്. കണ്ണുകാണാത്ത രാകേഷ് മെന്റലി ചലഞ്ചടും, ഓട്ടിസ്റ്റിക്കുമായ യുവാവാണ്. ഡിസംബർ മൂന്നിന് രാവിലെ ഒൻപതുമുപ്പതിന് ന്യൂ ഡൽഹിയിലെ പ്‌ളേനറി മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ അവാർഡ് സമ്മാനിക്കും. എട്ട് ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന രാകേഷ് മൂന്നിലധികം നാഷണൽ റെക്കോർഡ് ജേതാവാണ്.

Exit mobile version