കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്.

കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.

കണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്.

അതേസമയം, സന്നിധാനത്തേക്ക് പുറപ്പെട്ട കെ സുരേന്ദ്രനെ ഞായറാഴ്ച്ച നിലയ്ക്കലില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. കെസുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു.

മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടില്‍ കെ സുരേന്ദ്രന്‍ തുടര്‍ന്നു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പോലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി. മൂന്ന് തവണ പോലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

Exit mobile version