ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ല; കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നത്; അമിത് ഷാ

ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത് മനുഷ്യത്വവിരുദ്ധമായിട്ടാണെന്നും കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത് മനുഷ്യത്വവിരുദ്ധമായിട്ടാണെന്നും കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തില്ല. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ അമിത് ഷാ ശബരിമല സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ സമയം കണ്ടെത്തിയാണ് അമിത് ഷാ ശബരിമലയിലെത്തുക. ഈ മണ്ഡല കാലത്തിനുള്ളില്‍ തന്നെ അമിത് ഷാ ശബരിമലയിലെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Exit mobile version