എന്തിനാണ് ആ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് പോലീസ്, ഓ, പ്രത്യേകിച്ചു കാരണമൊന്നുമില്ലെന്ന് പതിനേഴുകാരന്‍..! മോഷണം തെറ്റല്ലേ….? ‘എന്നാല്‍ ഞാന്‍ മോഷ്ടിക്കുന്നില്ല, ബൈക്ക് നിങ്ങള്‍ വാങ്ങിത്തന്നാല്‍ മതി..’; പോലീസിനെ വട്ടം കറക്കി കുട്ടിമോഷ്ടാക്കള്‍

തൃശൂര്‍: ഒല്ലൂരില്‍ യുവാവിനെ വടിവാളുകൊണ്ടു മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പതിനേഴുകാരനോട് പോലീസ് ചോദിച്ചു എന്തിന് ചെയ്‌തെന്ന് എന്നാല്‍ അവന്റെ മറുപടിയില്‍ പോലീസിന് തല തിരിഞ്ഞു. ‘ഓ, പ്രത്യേകിച്ചു കാരണമൊന്നുമില്ല.’ എന്നായിരുന്നു വിചിത്ര മറുപടി. എന്നാല്‍ പോലീസായി പോയില്ലേ കാരണം കണ്ടെത്തിയല്ലേ മതിയാകൂ. പക്ഷെ കാരണം അറിഞ്ഞതോടെ പോലീസ് അങ്കലാപ്പിലായി.

ഗുണ്ടയായി മാറണമെന്ന ആഗ്രഹം മൂത്ത് മനഃപൂര്‍വം ക്രിമിനല്‍ കേസുകള്‍ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ ശീലമാക്കുകയും ചെയ്യുന്ന കൗമാരക്കാരുടെ സംഘങ്ങളിലുള്ള ആളാണ് ഈ കുട്ടി. ഇവരില്‍ ബൈക്ക് മോഷ്ടാക്കളുണ്ട്, കവര്‍ച്ചക്കാരുണ്ട്.

മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസില്‍ പിടിയിലായ കൗമാരക്കാരനോടു ബൈക്കുടമ ചോദിച്ചു, ‘ഇത്രയും ചെറുപ്രായത്തില്‍ എന്തിനാ മോനേ മോഷ്ടിക്കാന്‍ നടക്കുന്നത്’ കൗമാരക്കാരന്റെ മറുപടിയിങ്ങനെ: ‘എന്നാല്‍ ഞാന്‍ മോഷ്ടിക്കുന്നില്ല, ബൈക്ക് നിങ്ങള്‍ വാങ്ങിത്തന്നാല്‍ മതി..’ ചോദ്യം ചെയ്യുന്ന പോലീസിനോടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകരോടും കൗമാര ഗുണ്ടകളുടെ പെരുമാറ്റം പലപ്പോഴും ഇങ്ങനെയാണ്.

18 വയസ്സ് തികയാത്തതിനാല്‍ ജയില്‍വാസം ലഭിക്കാത്തതില്‍ വിഷമിച്ചാണു കുറ്റവാളികളില്‍ ചിലര്‍ കോടതി വിട്ടിറങ്ങുന്നതു തന്നെ വിലകൂടിയ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതു കണ്ടാല്‍ ഇഗ്‌നിഷ്യന്‍ കേബിളില്‍ കൃത്രിമം കാട്ടി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കടത്തിക്കൊണ്ടു പോകുകയാണ് ഇവരുടെ രീതി.

സെല്‍ഫ് പ്രമോഷനായി വട്ടപ്പേരുകള്‍ സ്വന്തമായി കണ്ടുപിടിച്ചിടുന്നതാണ് ഇവരുടെ രീതി. പതിനെട്ടു വയസ്സ് തിയകുന്നതിനു മുമ്പേ തന്നെ വട്ടപ്പേരുകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെപ്പേര്‍ നഗരത്തില്‍ തന്നെയുണ്ട്. മനഃപൂര്‍വം കേസുകള്‍ സൃഷ്ടിക്കുന്നതിലൂടെ പേരു പ്രചരിക്കുന്നു. കൗമാര കുറ്റവാളികളില്‍ പലരുടെയും പേരുകള്‍ പോലീസ് ഫയലുകളില്‍ ഇടംപിടിച്ചതു വട്ടപ്പേരുകളായാണ്. കുറ്റവാളികളുടെ ഔദ്യോഗിക പട്ടികയിലും ഇവരുടെ വട്ടപ്പേര് ഔദ്യോഗിക പേരിനു പകരം സ്ഥാനം പിടിക്കും

പതിനേഴുകാരന്‍ നയിക്കുന്ന ഈ സംഘത്തിന്റെ ജീവിതലക്ഷ്യം തന്നെ ഗുണ്ടയായി മാറുകയെന്നതാണ്. തന്നെ ഒരു ഗുണ്ടയാക്കണം എന്നാവശ്യപ്പെട്ട് കുട്ടി ഗുണ്ടാതലവനെ സമീപിച്ചു അയാള്‍ കുട്ടിയെ പരിഹസിച്ച് വിളിച്ച പേലാണ് ഇന്ന് പോലാസ് റെക്കോര്‍ഡില്‍ അവന്റെ ഐഡന്റിറ്റി. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള ബൈക്കുകളാണ് ഇവരുടെ ഉന്നം.

പാലക്കാട്, വടക്കഞ്ചേരി, ആലത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചു ബൈക്കുകളും മെഡിക്കല്‍ കോളജ്, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നു രണ്ടു ബൈക്കുകളും ഇവര്‍ മോഷ്ടിച്ചു കടത്തി. ബൈക്ക് വിറ്റുകിട്ടുന്ന പണം കേസ് നടത്തിപ്പിനും വട്ടച്ചെലവിനും അനുയായികളെ പോറ്റാനുമായി ഉപയോഗിക്കും.

ഗുണ്ടാത്തലവന്മാരോടുള്ള ആരാധന മൂത്ത് അവരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി നടക്കുന്ന കൗമാരക്കാരാണ് ഇവര്‍. നെഞ്ചിലും കൈത്തണ്ടയിലും മുതല്‍ വിരലുകളില്‍ വരെ പച്ചകുത്തുന്നവരുണ്ട്. വിരലിലെ പച്ചകുത്തലിനാണ് ഇപ്പോള്‍ കൂടുതല്‍ മൂല്യം. ഏറെ വേദന സഹിച്ചാലേ വിരലില്‍ പച്ചകുത്താനാകൂ എന്നതിനാല്‍ ഗുണ്ടാത്തലവന്മാരുടെ പേര് വിരലില്‍ പച്ചകുത്തി ആരാധനയും വിധേയത്വവും പ്രകടിപ്പിക്കാന്‍ കൗമാരക്കാര്‍ മത്സരിക്കുന്നു.

Exit mobile version