സംസ്ഥാനത്ത് 22മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു.

മിനിമം ചാര്‍ജ് 10 രൂപയാക്കുക, കിലോമീറ്ററിന് 80 പൈസയാക്കുക വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം അഞ്ചുരൂപയും യാത്രാനിരക്ക് 50 ശതമാനവും ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

Exit mobile version