മാന്തിപുണ്ണാക്കാൻ അനുവദിക്കില്ല; മലകയറാൻ യുവതികൾ വന്നാൽ സർക്കാർ സംരക്ഷിക്കില്ല: എകെ ബാലൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് പിന്നോക്കക്ഷേമ-സാസ്‌കാരിക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ. വിധിയിൽ ഇനിയും അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി കൂടിയായ എകെ ബാലൻ പറഞ്ഞു. സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിധിയിൽ മാന്തിപുണ്ണാക്കാൻ ശ്രമിച്ചാൽ സർക്കാർ അനുവദിക്കില്ല. സർക്കാർ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാൻ യുവതികൾ എത്തിയാൽ പോലീസ് സംരക്ഷണം നൽകില്ല.
അതല്ലെങ്കിൽ ശബരിമലയിലേക്ക് എത്തുന്ന യുവതികൾ കോടതി വിധിയുടെ കോപ്പി കൊണ്ടു വരണമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്നും എകെ ബാലൻ കൂട്ടിചേർത്തു.

Exit mobile version