സജിത മഠത്തിലിന് സോഷ്യൽമീഡിയയിൽ ആക്ഷേപം; കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം

കൊച്ചി: സോഷ്യൽമീഡിയയിലൂടെ നടി സജിത മഠത്തിലിനെതിരെ വ്യാപകമായി ആക്ഷേപം നടത്തുന്നെന്ന പരാതിയിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സജിത മഠത്തിലിനെ ആക്ഷേപിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്.

സജിത മഠത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ വനിതാ കമ്മീഷനിടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പോലീസിന് കൈമാറിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് സജിതാ മഠത്തിലിന്റെ സഹോദരീപുത്രനാണ്. വിഷയത്തിൽ പരസ്യ പ്രതികരണവുമായി സജിത മഠത്തിൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ത്തുടർന്ന് തനിക്കെതിരെ സൈബറിടങ്ങളിൽ പ്രചാരണം നടക്കുന്നെന്നാണ് സജിതാ മഠത്തിൽ വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

ചിലർ, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയുള്ളതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതുമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നെന്നാണ് സജിത പരാതിയിൽ പറയുന്നത്. ഈ മാസം എട്ടിനാണ് സജിത പരാതി നൽകിയത്.

Exit mobile version