ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇടിമിന്നലിന് സാധ്യത

അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശമുണ്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അടുത്ത നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മഴയ്ക്കും കാറ്റിനും സാധ്യതയില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്.

ഇടിമിന്നലേറ്റ് ഇന്നലെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

Exit mobile version