ഇനി പണം സ്വരുക്കൂട്ടേണ്ട, ‘കുട്ടിപട്ടാളത്തിന്’ ഫുട്‌ബോളും ജഴ്‌സിയും കിട്ടി; കോച്ചിങ് നല്‍കാനും ആള്‍ക്കാര്‍ റെഡി, വീഡിയോ

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സുപരിചിതനായ സുശാന്ത് നിലമ്പൂരാണ് കുട്ടികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ കീഴടക്കിയ ഒന്നാണ് ഫുട്‌ബോള്‍ വാങ്ങാനുള്ള കുരുന്നുകളുടെ ചര്‍ച്ച. മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടി ഫുട്‌ബോള്‍ വാങ്ങാന്‍ നടത്തിയ ചര്‍ച്ച അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ഈ ചുണക്കുട്ടികള്‍ക്ക് സഹായവുമായി സിനിമാ നടന്‍ ഉണ്ണി മുകുന്ദനും സ്‌പെയിന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ചുമടക്കം രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സുപരിചിതനായ സുശാന്ത് നിലമ്പൂരാണ് കുട്ടികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ജഴ്‌സിയും ഫുട്‌ബോളും നല്‍കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഫുട്‌ബോള്‍ കോച്ചിങ് നല്‍കാനും തയ്യാറാണെന്നും സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയവര്‍ പറയുന്നു.

ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കി നടത്തിയ പ്രസംഗവും പിരിവ് നടത്താനുള്ള യോഗവും രസകരമായിരുന്നു. ചെറിയ കുട്ടികള്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന പക്വതയോടെ സംസാരിച്ച് തുടങ്ങിയതോടെ യോഗം മുതിര്‍ന്നവരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.

Exit mobile version