മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം;രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്. കോഴിക്കോട് കെയുഡബ്ല്യുജെയുടെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുപേര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീഴുകയായിരുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു.

ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ മുനഃപൂര്‍വ്വം ആളെകൂട്ടി. കുഴപ്പം കാണിക്കാന്‍ ചിലര്‍ വരുമ്പോള്‍ അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. അറസ്റ്റിലായ ചിലരുടെ സ്ഥാനമാനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version