ചൂണ്ടയില്‍ കുടുങ്ങിയ ഭീമന്‍ സ്രാവ് വള്ളക്കാരെ ചുറ്റിച്ചു; മത്സരയോട്ടത്തിന് ശേഷം കരയ്ക്കടിഞ്ഞു

തിരുവനന്തപുരത്തെ വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റന്‍ മത്സ്യം ചൂണ്ടയില്‍ കുരുങ്ങിയത്

തിരുവനന്തപുരം: 250 കിലോ ഭാരമുള്ള ഭീമന്‍ സ്രാവിനെ പിടികൂടി. ചൂണ്ടയില്‍ കുടുങ്ങിയ സ്രാവ് ഏറെ നേരം വള്ളക്കാരെ കറയ്ക്കിയ ശേഷമാണ് കരയ്ക്കടിഞ്ഞത്. തിരുവനന്തപുരത്തെ വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റന്‍ മത്സ്യം ചൂണ്ടയില്‍ കുരുങ്ങിയത്.

ചൂണ്ടയില്‍ കുരുങ്ങിയിട്ടും സ്രാവ് കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. വള്ളക്കാരെയും ചൂണ്ടയെയും കൊണ്ട് ഏറെ നേരം മത്സരയോട്ടം നടത്തിയ ശേഷമാണ് സ്രാവ് കരയ്ക്കടിഞ്ഞത്. 250ഓളം ഭാരമുള്ള സ്രാവാണ് ചൂണ്ടയില്‍ കുടുങ്ങിയത്.

കരയ്ക്കടിഞ്ഞ കൂറ്റന്‍ സ്രാവിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്. വടക്കന്‍ കേരളത്തിലെ മത്സ്യക്കമ്പോളത്തിലേക്കാണ് സ്രാവിനെ കയറ്റി അയച്ചത്. സ്രാവിനെ വണ്ടിയില്‍ കയറ്റാന്‍ തന്നെ ഏകദേശം ഒരുമണിക്കൂറോളം നേരം വേണ്ടിവന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version