യുഎപിഎ സർക്കാർ നയമല്ലെന്ന് പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല; വി മുരളീധരൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടെ നിയമ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.

പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം. പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.

യുഎപിഎ ഇടതുസർക്കാർ നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

അതേസമയം, യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവം പുനഃപരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരം രണ്ടുദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

Exit mobile version