പോലീസിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിയുന്നില്ല; കേരളം നാഥനില്ലാ കളരിയായി മാറി; കെ മുരളീധരന്‍

നരേന്ദ്ര മോഡിയുടെ അനുയായികളാണ് കേരള പോലീസിന്റെ തലപ്പത്തുള്ളവര്‍. മോഡിയുടെ നയമാണ് അവര്‍ നടപ്പാക്കുന്നത്

തിരുവനന്തപുരം: പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് കെ. മുരളീധരന്‍ എംപി. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോഡിയുടെ അനുയായികളാണ് കേരള പോലീസിന്റെ തലപ്പത്തുള്ളവര്‍. മോഡിയുടെ നയമാണ് അവര്‍ നടപ്പാക്കുന്നത്. പിണറായി നോക്കി ഇരിക്കുക മാത്രമാണെന്നും മുരളീധരന്‍ പരിഹസിച്ചു. പോലീസിനു മേല്‍ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതെസമയം പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും, കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിയിലായ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version