അഞ്ചലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം റബർ തോട്ടത്തിൽ

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

അയിലറ ഇരണൂർകരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമികനിഗമനം.

ദുരൂഹതകൾ അകറ്റാനായി പോലീസ് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

Exit mobile version