കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കെഎംആര്‍എല്‍

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎംആര്‍എല്‍. ഫേസ്ബുക്ക് പേജിലൂടെ ആണ് കെഎംആര്‍എല്‍
മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെഎംആര്‍എല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കൊച്ചി മെട്രോ ക്ലബില്‍ ചേരുന്നതിനായി പണം ആവശ്യപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഈ ക്ലബിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള ഇടപാടുകള്‍ക്ക് കൊച്ചി റെയില്‍ ലിമിറ്റഡിന് യാതൊരു ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ലെന്നും കൊച്ചി മെട്രോയുടെ പേര് ദുരൂപയോഗം ചെയ്തതിനും വെബ്‌സൈറ്റില്‍ കൊച്ചി മെട്രോയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെതിരെയും കെഎംആര്‍എല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Exit mobile version