കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍

ജന്മിത്തവും ജാതി വെറിയും അധീശത്തം പുലര്‍ത്തിയിരുന്ന പഴയ കാല കേരളം ഇന്ന് സാമൂഹിക ജീവിതത്തിന്റെയും വികസനത്തിന്റേയും സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിന്നു മുന്നില്‍ കാഴ്ചവെയ്ക്കുന്ന സംസ്ഥാനമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എല്ലാ മലയാളി സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍. ജന്മിത്തവും ജാതി വെറിയും അധീശത്തം പുലര്‍ത്തിയിരുന്ന പഴയ കാല കേരളം ഇന്ന് സാമൂഹിക ജീവിതത്തിന്റെയും വികസനത്തിന്റേയും സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിന്നു മുന്നില്‍ കാഴ്ചവെയ്ക്കുന്ന സംസ്ഥാനമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ പോരാട്ടത്തിന്റെ ഫലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജന്മിത്തവും ജാതി വെറിയും അധീശത്തം പുലര്‍ത്തിയിരുന്ന പഴയ കാല കേരളം ഇന്ന് സാമൂഹിക ജീവിതത്തിന്റെയും വികസനത്തിന്റേയും സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിന്നു മുന്നില്‍ കാഴ്ചവെയ്ക്കുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ പോരാട്ടത്തിന്റെ ഫലമാണിത്. മാതൃഭാഷയും നവോത്ഥാനവും ജനാധിപത്യവും തമ്മില്‍ ഇത്രമേല്‍ ആത്മബന്ധം സൂക്ഷിക്കപ്പെടുന്ന മറ്റൊരു നാടില്ല. നമ്മുടെ ഭാഷ, കേവലം ഒരു ജനിതക സങ്കല്‍പ്പമല്ല; സാമൂഹികമായ സങ്കല്പമാണ് എന്ന് ഓരോ മലയാളിയും കൂടുതല്‍ നിറവോടെ തിരിച്ചറിയേണ്ടുന്ന സന്ദര്‍ഭം കൂടിയാണിത്.

ഐക്യകേരളപ്പിറവിയുടെ നിറവില്‍, സമഗ്ര വികസനത്തിന്റെ, സൗഹാര്‍ദ്ദത്തിന്റെ മാതൃകാ ദേശമായി ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുന്നതോടൊപ്പം പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുവാനും വരും തലമുറയുടെ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുവാനും നമുക്ക് കഴിയേണ്ടതുണ്ട്.
എല്ലാ മലയാളി സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍ !

Exit mobile version