വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാന്‍ സാധിക്കാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ മടങ്ങി

ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കള്‍ ഇതുവരെ വാളയാറില്‍ തിരിച്ച് എത്താത്തതിനെ കമ്മീഷന്‍ മാതാപിതാക്കളെ കാണാതെ മടങ്ങിയത്.

പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷന്‍ വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കള്‍ ഇതുവരെ വാളയാറില്‍ തിരിച്ച് എത്താത്തതിനെ കമ്മീഷന്‍ മാതാപിതാക്കളെ കാണാതെ മടങ്ങിയത്.

ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്. വാളയാര്‍ സംഭവത്തില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറില്‍ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജെയിന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളായര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയെ കണ്ടത്. പെണ്‍കുട്ടികളുടെ കൊലപാതക കേസില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകുയം ചെയ്തിരുന്നു.

Exit mobile version