വാളയാര്‍ കേസ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കുക.

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കുക.

അതേസമയം, കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത് വൈകുകയാണ്. വാളയാര്‍ കേസില്‍ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കള്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സമീപിക്കാമെന്ന് ഹൈക്കോടി നിരീക്ഷിച്ചു.

ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്. വിധിപകര്‍പ്പ് കിട്ടാന്‍ വൈകിയതിനാലാണ് കോടതിയിലെത്താന്‍ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. കെപിഎംഎസ് ഏര്‍പ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക.

Exit mobile version