സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 28560 രൂപയും,ഗ്രാമിന് 3570 രൂപയുമാണ് രേഖപ്പെടുത്തിയത്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടി, ഈ നിരക്കിലേക്ക് എത്തിയത്. വെള്ളിയാഴ്ച്ചക്ക് മുന്‍പ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. വിവാഹ സീസണ്‍ സ്വര്‍ണ്ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.

Exit mobile version