വാളയാര്‍ കേസ്; കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ബെഹ്‌റ

വിധി പകര്‍പ്പ് കിട്ടിയാല്‍ മാത്രമെ തുടര്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാന്‍ കഴിയു എന്ന് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. വിധിയും വന്നു. വിധി പകര്‍പ്പ് കിട്ടിയാല്‍ മാത്രമെ തുടര്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാന്‍ കഴിയു എന്ന് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ലോക് നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പറഞ്ഞു.

വാളയാറില്‍ 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനുമാണ് കുടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു.

Exit mobile version