ആരോഗ്യപ്രശ്‌നം; വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അദ്ദേഹം വിദഗ്ധ പരിശോധനകള്‍ക്കായാണ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയത്.

ഒരുമാസത്തേക്കാണ് അമേരിക്കന്‍ യാത്ര. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രണ്ടാഴ്ചത്തേക്ക് അവധിയെടുത്താണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. പാര്‍ട്ടി ചുമതലകള്‍ക്ക് പകരം ആളെ നിയോഗിച്ചിട്ടില്ല.

വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അമേരിക്കയില്‍ തന്നെ താമസിക്കാനാണ് തീരുമാനം. അങ്ങനെങ്കില്‍ അവധി നീട്ടാനാണ് ആലോചന. ഭാര്യ വിനോദിനിയും കോടിയേരി ബാലകൃഷ്ണനൊപ്പമുണ്ട്.

Exit mobile version