തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തലശ്ശേരിക്കടുത്ത് വടക്കുമ്പാട് സ്വദേശി നിഷാന്ത് അനിത ദമ്പതികളുടെ മകള്‍ നിതാഷയാണ് മരിച്ചത്

തലശ്ശേരി: തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരിക്കടുത്ത് വടക്കുമ്പാട് സ്വദേശി നിഷാന്ത് അനിത ദമ്പതികളുടെ മകള്‍ നിതാഷയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിട്ടുണ്ട്. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്.

തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നിതാഷ. ഇന്നലെ രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്ന നിതാഷയെ ഇന്ന് പുലര്‍ച്ചെയാണ് മുറിക്കകത്ത് തുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുകള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിതാഷയ്ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു അനുജന്‍ ഉണ്ട്. മൃതദേഹം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version